മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷം നടത്തി
Thursday, January 9, 2014 11:29 AM IST
പെര്‍ത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് വിവിധ പരിപാടികളോടെ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷം നടത്തി. ജനുവരി നാലിന് (ശനി) ഗലഹാരീെ ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. സെക്രട്ടറി സുനീഷ് അബ്ദുള്‍ സലാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും അവതരിപ്പിച്ച നാടോടിനൃത്തം, സ്കിറ്റ്, ബോളിവുഡ് ഫ്യൂഷന്‍, ശിങ്കാരിമേളം, കപ്പിള്‍ ഡാന്‍സ്, ക്രിസ്മസ് കരോള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

ഫാ. തോമസ് മാന്‍കുത്തേലും ഡോ. കുരുവിള മാത്യുവും ക്രിസ്മസ് സന്ദേശം നല്‍കി. സുബാഷ് മങ്ങാട്ട് ഡോ. കുരുവിളയെ പൊന്നാട അണിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മാത്യു, ഡോ. കുരുവിളയും അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെയുകുറിച്ച് പ്രസംഗിച്ചു. ട്രഷറര്‍ ബിനു വി. ജോണി നന്ദി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ക്രിസ്മസ് ട്രീ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായ ഹില്‍ഡ ജോസഫിന് സാന്താ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്രിസ്മസ് ഡിന്നറിന് അപര്‍ണ നായര്‍ നേതൃത്വം നല്‍കി. ടി.ആര്‍ ബിജു, ആന്റണി പൌലോസ്, ജെയിംസ് ജോസഫ്, ജോയി കോയിക്കര, നിക്സണ്‍ അലക്സ്, ജോബി ജോസഫ്, ജോസഫ് ലൂക്കോസ്, ജസ്റിന്‍ പള്ളിയന്‍, ആല്‍ബര്‍ട്ട് ചാനിക്കുട്ടി, ടിജു സക്കറിയ, ആന്‍സി ബിനു, രാജു മാത്യു, കിരണ്‍ (ലൈറ്റ് ആന്‍ഡ് സൌണ്ട്), ജോബി തോമസ് (ഫോട്ടോഗ്രാഫി) എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.