ഫ്രാംഗ്്സ്റ്റണിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
Monday, December 30, 2013 11:30 AM IST
മെല്‍ബണ്‍: ഫ്രാംഗ്സ്റ്റണ്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സാരാഘങ്ങള്‍ ഡിസംബര്‍ 28 ന് (ശനി) വൈകുന്നേരം ആറു മുതല്‍ ഫ്രാംഗ്സ്റ്റണ്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ചര്‍ച്ച് ഹാളില്‍ അഘോഷിച്ചു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ് എല്ലാവര്‍ക്കുമായി ക്രിസ്മസ് സന്ദേശം നല്‍കി പുതുവര്‍ഷത്തെ വരവേറ്റു. ക്രിസ്മസ് സാന്തായായി വേഷമിട്ടത് നൈജില്‍ സെബാസ്റ്റ്യന്‍ ക്രിസ്മസ് കേക്ക് മുറിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ലോര്‍ഡ് വോയ്സിന്റെ സംഗീത സദസും ചേര്‍ന്നുളള ഡാന്‍സ് പരിപാടികളും ശ്രദ്ധേയമായി. വേണാട് കാറ്ററിംഗിന്റെ രുചികരമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു. സാബു എടത്വ, കുഞ്ചറിയ ടോമി, സുധീഷ് വര്‍ഗീസ്, പി.സി അലക്സാണ്ടര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍