സിഡ്നിയില്‍ കേരളനാദം പ്രകാശനവും കാവ്യ സന്ധ്യയും ഡിസംബര്‍ 21ന്
Friday, December 13, 2013 8:32 AM IST
സിഡ്നി: സിഡ്നി ആസ്ഥാനമായി കഴിഞ്ഞ 11 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന കേരള നാദത്തിന്റെ 2013 പതിപ്പ് ഡിസംബര്‍ 21ന് പ്രകാശനം ചെയ്യും. സിഡ്നി മലയാളി സമൂഹത്തിന്റെ സാഹിത്യ ചലനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്ന കേരള നാദം പരേതയായ ലീലാമണി പിള്ളയുടേയും സുഹൃത്തുക്കളുടേയും ശ്രമഫലമായാണ് രൂപം കൊണ്ടത്.

മലയാളം, ഇംഗ്ളീഷ് വിഭാഗങ്ങളിലായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നര്‍മ്മ രചനകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുള്ള 2013 പതിപ്പില്‍ 'ശ്രേഷ്ഠം മലയാളം' സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകാശനത്തോടനുബന്ധിച്ച് കവിതകളുടേയും നാടന്‍ പാട്ടുകളുടേയും ആലാപനം നടക്കുമെന്ന് പത്രാധിപര്‍ ജേക്കബ് തോമസ് അറിയിച്ചു.

സാഹിത്യ സ്നേഹികള്‍ക്കും വായനക്കാര്‍ക്കും കേരള നാദം സൌജന്യമായി ലഭിക്കുന്നതിന് ബന്ധപെടുക: 0403675382.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ