ഒഐസിസി കാന്‍ബറയില്‍ കെപിസിസി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
Tuesday, December 10, 2013 7:56 AM IST
കാന്‍ബറ: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കെപിസിസി വക്താവ് അജയ് തറയിലിനെയും കളമശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനെയും കാന്‍ബറ ഒഐസിസി പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ, സെക്രട്ടറി അനില്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഒരു ദിവസത്തെ കാന്‍ബറ സന്ദര്‍ശനവേളയില്‍ ഒഐസിസി മെംബര്‍ഷിപ്പ് ഉടന്‍തന്നെ വിതരണം ചെയ്യാനും കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരെ സംഘടനാ തലത്തില്‍ പ്രവര്‍ത്തിവരേയും അനുഭാവികളേയും ഒരുമിച്ചുനിര്‍ത്തി പ്രവര്‍ത്തിക്കുവാനും തീരുമാനമായി.

പ്രവാസി ഭാരതീയ ദിവസില്‍ ഇന്ത്യ-ഓസ്ട്രേലിയ ബിസിനസ് രംഗം വളര്‍ത്തിയെടുക്കുന്നതിനുപരി പ്രവാസികള്‍ക്കു ഗവണ്‍മെന്റില്‍നിന്നും കിട്ടുന്ന ആനുകൂല്യം ഉപയോഗപ്പെടുത്താനും ശ്രമിക്കണമെന്ന് ഒഐസിസി പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ ആഹ്വാനം ചെയ്തു.

എന്‍ആര്‍ഐ കള്‍ക്ക് വോട്ടു ചെയ്യാനുള്ള അധികാരം, ഒസിഐ കാര്‍ഡ്, ഇന്ത്യയില്‍ എന്‍ആര്‍ഐ കാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള അവകാശം, കുട്ടികളെ ഉന്നതപഠനത്തിനു ചേര്‍ക്കല്‍, നാട്ടില്‍ സ്വന്തമായി ഭൂമി വാങ്ങാനുള്ള അവകാശം, കൃഷിയാവശ്യത്തിന് ഒഴികെ മറ്റ് എല്ലാ ആനുകൂല്യങ്ങള്‍ക്കും എന്‍ആര്‍ഐ കാരെ പോലെ ഒസിഐ കാര്‍ഡ് ഉള്ളവരും ഇനി അവകാശം ഉണ്ട്. ഇത് മറ്റു പ്രവാസികളിലും എത്തിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

പത്രപ്രവര്‍ത്തകരായ ജോര്‍ജ് കള്ളിവയല്‍, എന്‍.പി അശോകന്‍, ശരത്ലാല്‍ എന്നിവരുടെ സാന്നിധ്യം യോഗത്തില്‍ ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: ജിന്‍സണ്‍ കുര്യന്‍