ടൌണ്‍സ്വില്‍ ക്നാനായ കൂട്ടായ്മ നാലാമത് വാര്‍ഷികം ആഘോഷിച്ചു
Monday, November 25, 2013 10:09 AM IST
ടൌണ്‍സ്വില്‍: ക്നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്വീന്‍സ് ലാന്റിന്റെ നാലാമത് വാര്‍ഷികവും ഡോ. ജെയിംസ് തോപ്പില്‍ പിതാവിന് സ്വീകരണവും നവംബര്‍ ഒമ്പതിന് നടന്നു.

യോഗത്തില്‍ ടൌണ്‍സ് വില്‍ രൂപത ബിഷപ് മൈക്കിള്‍ പുട്നി കെസിഎന്‍ക്യൂവിന്റെ മെമ്പേഴ്സ് ഡയറക്ടറി ഉദ്ഘാടനം ചെയ്തു. ഡോ. ജെയിംസ് തോപ്പിലിന്റെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഒരു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന ബിജു ആക്കാംപറമ്പില്‍, പുതിയ പ്രസിഡന്റ് തോമസ് കുരുവിളക്ക് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍