പെര്‍ത്തില്‍ ഓണം ആഘോഷിച്ചു
Monday, November 25, 2013 10:08 AM IST
പെര്‍ത്ത്: വെസ്റേണ്‍ ഓസ്ട്രേലിയയിലെ ക്നാനായ സമൂഹം ഒക്ടോബര്‍ 12ന് മാഡിംഗ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ ഓണാഘോഷം നടത്തി. ഏകദേശം മൂന്നൂറോളം പേര്‍ പങ്കെടുത്ത ഓണാഘോഷത്തില്‍ കേരളത്തിന്റെ നാടന്‍ കായിക, കലാ മത്സരങ്ങളായ വടംവലി, തിരുവാതിര, ഒപ്പന മറ്റു വിവിധ നൃത്തനൃത്യങ്ങള്‍, ശിങ്കാരിമേളം, കോമഡി സ്കിറ്റുകള്‍ തുടങ്ങിയവ അരങ്ങേറി.

ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ക്നാനായ സമൂഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ംംം.സിമിമ്യമുലൃവേ.ീൃഴ പ്രകാശനം ചെയ്തു.

പെര്‍ത്ത് ശിങ്കാരി ക്ളബിന്റെ ആശാനായ ജെയിംസ് ജോസഫിനെ അസോസിയേഷന്‍ പ്രസിഡന്റ് സാലച്ചന്‍ ഏബ്രഹാം പൊന്നാടയണിയിച്ച് ആദരിച്ചു.

ഓണത്തോടനുബന്ധിച്ചു നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് എവറോളിംഗ് ട്രോഫികള്‍ സമ്മാനിച്ചു.

ഒക്ടോബര്‍ 19ന് ക്നാനായ ബിഷപ് ഡോ. ജെയിംസ് തോപ്പിലിന്റെ പെര്‍ത്ത് സന്ദര്‍ശനത്തോടനുബന്ധിച്ച് ക്നാനായ സമൂഹം ഓഡിംഗ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ ഒത്തുചേര്‍ന്ന് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ അദ്ദേഹത്തെ സ്വീകരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡെന്നീസ് കുടിലില്‍ ബിഷപ്പിന് നന്ദി പറഞ്ഞു. തുടര്‍ന്ന് മാഡിംഗ്ടണ്‍ പള്ളിയില്‍ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.

റിപ്പോര്‍ട്ട്: ജോമോന്‍ മുകളുംപുറത്ത്