മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി
Friday, November 22, 2013 9:54 AM IST
മെല്‍ബണ്‍: സിഡ്നിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് മെല്‍ബണില്‍ ഊഷ്മളസ്വീകരണം നല്‍കി.

മെല്‍ബണിലെ ഇന്ത്യന്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വേവര്‍ലി ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് കള്ളിവയലില്‍, എന്‍.പി. അശോകന്‍, ശരത്ലാല്‍, കെപിസിസി സെക്രട്ടറി അജയ് തറയില്‍, കളമശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാട് എന്നിവരെ ഫെഡറേഷന്‍ ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഒഐസിസി പ്രസിഡന്റ് സി.പി. സാജു, പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി സജി മുണ്ടയ്ക്കന്‍, മെല്‍ബണിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ റെജി പാറയ്ക്കന്‍, പിഎന്‍എസ്എ ഗ്രൂപ്പ് ഡയറക്ടര്‍ റെജി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.