ഒഐസിസി ഓസ്ട്രേലിയ: മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു
Monday, November 18, 2013 10:39 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ ദേശീയതല മെംബര്‍ഷിപ് വിതരണോദ്ഘാടനം മെല്‍ബണിലെ ബ്രിസ്റ്റണില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ ഡോ. ബിദു മാത്യുവിന് നല്‍കി നിര്‍വഹിച്ചു.

ഒഐസിസി ഓസ്ട്രേലിയ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കളമശേരി മുന്‍സിപ്പില്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ മുഖ്യാതിഥിയായിരുന്നു. ഒഐസിസി ഗ്ളോബല്‍ എക്സിക്യൂട്ടീവ് അംഗം ബിജു സ്കറിയ, ഒഐസിസി നേതാക്കളായ അരുണ്‍ പാലയ്ക്കാലോടി, ജോസഫ് പീറ്റര്‍, ജോമോന്‍ ജോസഫ് ഉഴവൂര്‍, ലിന്റോ ദേവസി മാളിയേക്കല്‍, നെവിന്‍സ്റ്റീവ് തുടങ്ങിയവര്‍ പങ്കെടുത്തു ഒഐസിസി ഓസ്ട്രലിയ കേരളത്തിലൂള്ള നിര്‍ധന രോഗികളെ സഹായിക്കുവനായി നടത്തുന്ന ജീനകാരുണ്യപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അജയ് തറയില്‍ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയിലെ എല്ലാ സ്റേറ്റുകളിലും ഉടന്‍തന്നെ മെംബര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് ജനുവരിയില്‍ പൂര്‍ത്തിയാക്കണമെന്നും കെപിസിസി നിര്‍ദേശിച്ചതായി അജയ് തറയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍