മറിയാമ്മ ഫ്രാങ്ക് സ്റ്റണിൽ നിര്യാതയായി
Friday, August 3, 2018 9:15 PM IST
ഫ്രാങ്ക്സ്റ്റണ്‍ : ഓസ്ട്രേലിയായിലെ പ്രാങ്ക്സ്റ്റണിൽ മക്കളെ സന്ദർശിക്കാനെത്തിയ മലപ്പുറം മൂത്തേടം തഴലേത്ത് മറിയാമ്മ നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് ഒന്പതിന് മുത്തേടം എബനസർ മാർത്തോമ്മ പള്ളിയിൽ. ഭർത്താവ് : പരേതനായ വർഗീസ്.

കഴിഞ്ഞ കുറെ ദിവസങ്ങളായി മറിയാമ്മ പെനിൻസുല ഹെൽത്തിന്‍റെ കീഴിലുള്ള മോണിംഗ് ടണ്‍ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മക്കൾ സാറാമ്മ (ഇന്ത്യ), പൊടിയമ്മ (ഇന്ത്യ), സൂസമ്മ (യുഎഇ),അന്നമ്മ (യുകെ), ഷാജി ( ഓസ്ട്രേലിയ) ജോയമ്മ.
‌‌
പരേതയുടെ ആത്മശാന്തിക്കായി ഷാജിയുടെ ഭവനത്തിൽ പ്രാർഥനയും നടന്നു.