ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രിക്ക് പുതിയ അതിഥി
Thursday, June 21, 2018 7:54 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത അ​ർ​ഡേ​നിനെ തേടി പുതിയ ഒരു അതിഥി എത്തി. പെ​ണ്‍​കു​ഞ്ഞാണ് കക്ഷി. മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ, ഒരു ഉന്നത പ​ദ​വി​യി​ലി​രി​ക്കെ കു​ഞ്ഞി​ന് ജന്മം ​ന​ൽ​കു​ന്ന ആ​ദ്യ ലോ​ക നേ​താ​വാ​ണ് ജ​സീ​ന്ത. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4.45-നാ​യിരുന്നു പുതിയ അതിഥിയുടെ പിറവി.

താ​ൻ അ​മ്മ​യാ​യ വി​വ​രം ജ​സീ​ന്ത തന്നെയാണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ചത്. കു​ഞ്ഞും താ​നും ഒക് ലൻഡ് സി​റ്റി ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ജ​സീ​ന്ത അറിയിപ്പിൽ പറയുന്നു.

മു​പ്പ​ത്തി​യേ​ഴു​കാ​രി​യാ​യ ജ​സീ​ന്ത ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഡോ​ക്കു​മെ​ന്‍റ​റി അ​വ​താ​ര​ക​ൻ ക്ലാ​ർ​ക്ക് ഗേ​യ്ഫോ​ഡാ​ണ് ഭ​ർ​ത്താ​വ്. ജ​സീ​ന്ത ആ​റാ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്റ്റ​ണ്‍ പീ​റ്റേ​ഴ്സ് ആ​ണ് ഇ​വ​രു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്.