മ​രി​ച്ച ആ​ളു​ടെ വോ​ട്ട് മാ​റി ചെ​യ്ത സം​ഭ​വം സി​പി​എം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം
Wednesday, April 24, 2024 4:03 AM IST
പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ലെ ബൂ​ത്ത് ന​മ്പ​ര്‍ 144 ല്‍ ​മ​രി​ച്ചു പോ​യ​യാ​ളു​ടെ വോ​ട്ട് മാ​റി ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രേ വാ​ര്‍​ഡം​ഗം സി.​എ​സ്. ശു​ഭാ​ന​ന​ന്ദ​ന്‍.

ഇ​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും സി​പി​എം അ​ജ​ൻഡ ആ​റ​ന്മു​ള ഉ​പ​വ​ര​ണാ​ധി​കാ​രി​യും ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ശു​ഭാ​ന​ന്ദ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ ആ​ര്‍. സോ​ജി​യും ആ​രോ​പി​ച്ചു.

ശു​ഭാ​ന​ന്ദ​ന്‍ ബി​എ​ല്‍​ഒ അ​മ്പി​ളി​യു​മാ​യി ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്ഐ​ആ​ര്‍. അ​മ്പി​ളി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ശു​ഭാ​ന​ന്ദ​നെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 41 (എ) ​പ്ര​കാ​രം ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് വി​ളി​ച്ച് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ്.

വീ​ട്ടി​ലെ​ത്തി​യു​ള്ള വോ​ട്ടിം​ഗി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ച​തും അ​ത് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ​തും ബി​എ​ൽഒ അ​മ്പി​ളി​യാ​ണ്. അ​വ​രാ​ണ് മ​രി​ച്ചുപോ​യ അ​ന്ന​മ്മ ജോ​ര്‍​ജി​ന്‍റെ പേ​രി​ല്‍ മ​രു​മ​ക​ള്‍ അ​ന്ന​മ്മ മാ​ത്യു​വി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​ത് ത​നി​ക്കു പ​റ്റി​യ തെ​റ്റാ​ണെ​ന്ന് അ​വ​ര്‍ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തും വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കേ​ണ്ട​തും ആ​ളു മാ​റാ​തെ നോ​ക്കേ​ണ്ട​തും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ക​ട​മ​യാ​ണ്. അ​വ​രു​ടെ വീ​ഴ്ച മ​റ​യ്ക്കാ​ന്‍ സ്ഥ​ല​ത്തുപോ​ലു​മി​ല്ലാ​തി​രു​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ നാ​ട്ടി​ല്‍ മു​ഴു​വ​ന്‍ ശു​ഭാ​ന​ന്ദ​ന്‍ ക​ള്ള​വോ​ട്ട് ചെ​യ്ത ആ​ളാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​വി​ടെ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ ഏ​ല്പി​ക്കുക എ​ന്ന​തു മാ​ത്ര​മാ​ണ് ബി​എ​ല്‍​ഒ​യു​ടെ ചു​മ​ത​ല. ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ നോ​ക്കി വോ​ട്ടിംഗി​ന് അ​നു​മ​തി കൊ​ടു​ക്കേ​ണ്ട​ത് പോ​ളി​ം ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. 66 വ​യ​സു​ള്ള അ​ന്ന​മ്മ മാ​ത്യു, മ​രി​ച്ചുപോ​യ 94 വ​യ​സു​ള്ള അ​ന്ന​മ്മ ജോ​ര്‍​ജി​ന്‍റെ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് നോ​ക്കേ​ണ്ടി​യി​രു​ന്ന​തും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

ഗു​രു​ത​ര​മാ​യ വീ​ഴ്ച ഇ​വ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് വ​ന്നു. അ​തു മ​റ​യ്ക്കാ​ന്‍ വേ​ണ്ടി ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍) ഒ​രു പു​തി​യ ഗൂ​ഢാ​ലോ​ച​ന തി​യ​റി ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

മെ​ഴു​വേ​ലി പാ​ല​യ്ക്കം​പൊ​യ്ക​യി​ല്‍ വീ​ട്ടി​ല്‍ സി.​കെ.​ജ​യ എ​ന്ന​യാ​ള്‍ ക​ള​ള​വോ​ട്ട് ചെ​യ്യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തം​ഗം ശു​ഭാ​ന​ന്ദ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന് ആ​രോ​പി​ച്ച് പ​രാ​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​ത് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ര്‍​ക്ക് ക​ഴി​ഞ്ഞ 21 ന് ​നി​ര്‍​ദേശം ന​ല്‍​കി.

പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ണോ​യെ​ന്ന് പോ​ലും നോ​ക്കാ​തെ ഉ​പ​വ​ര​ണാ​ധി​കാ​രി ഇ​തു സം​ബ​ന്ധി​ച്ച് കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ല​വും​തി​ട്ട എ​സ​ച്ച്ഒ​യ്ക്ക് ഇ-മെ​യി​ലി​ല്‍ പ​രാ​തി അ​യ​ച്ചുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ര​തി കി​ട്ടി​യ​തി​നു പി​ന്നാ​ലെ മ​റ്റൊ​ന്നും നോ​ക്കാ​തെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റാ​യ പി. ​അ​മ്പി​ളി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശു​ഭാ​ന​ന്ദ​നെ ര​ണ്ടാം പ്ര​തി​യാ​ക്കി​യും എ​ടു​ത്ത കേ​സ് നി​യ​മ​പ​ര മാ​യി നി​ല​നി​ല്‍​ക്കാ​ത്ത​തും ആ​റ​ന്മു​ള അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് വി.​ആ​ര്‍. സോ​ജി പ​റ​ഞ്ഞു. ഉ​പ​വ​ര​ണാ​ധി​കാ​രി, ഇ​ല​വും​തി​ട്ട പോ​ലീ​സ് എ​സ്എ​ച്ച്ഒ, പ​രാ​തി​ക്കാ​രി​യാ​യ സി.​കെ. ജ​യ എ​ന്നി​വ​ര്‍​ക്കെ​തി​രേ മാ​ന​നഷ്ട​ക്കേ സ് ഫ​യ​ല്‍ ചെ​യ്യും.

പ​രാ​തി​ക്കാ​രി​യാ​യ ജ​യ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, ഇ​ല​വും​തി​ട്ട എ​സ്​എ​ച്ച്ഒ എ​ന്നി​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കു​ന്ന കേ​സി​നു മു​ന്നോ​ടി​യാ​യി സി​വി​ല്‍ ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ചു​ള​ള നോ​ട്ടീ​സ് ഇ​ന്നുത​ന്നെ അ​യ​യ്ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മെ​ഴു​വേ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി വ​ട്ട​മോ​ടി, കെ.​കെ.​ജ​യി​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നേ​ജോ മെ​ഴു​വേ​ലി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.