സു​ഗ​മ​യാ​ത്ര ത​ട​ഞ്ഞ് കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് വാ​ഹ​നം റോ​ഡ​രി​കി​ൽ
Monday, April 22, 2024 11:35 PM IST
റാ​ന്നി: അ​ത്തി​ക്ക​യം - ക​ടു​മീ​ന്‍​ചി​റ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന ക​രാ​ര്‍ ക​മ്പ​നി​യു​ടെ കോ​ൺക്രീ​റ്റ് മി​ക്‌​സിം​ഗ് വാ​ഹ​നം യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തശേ​ഷം മാ​സ​ങ്ങ​ളാ​യി വാ​ഹ​നം ഇ​തേ സ്ഥ​ല​ത്തു പാ​ര്‍​ക്ക് ചെ​യ്തശേ​ഷം ക​രാ​ര്‍ ക​മ്പ​നി മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ക​ള്‍ ചെ​യ്തു വ​രി​ക​യാ​ണ്. റോ​ഡി​നു ഒ​രു വ​ശം ഓ​ട ആ​യ​തി​നാ​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.

വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ഇ​തേ റോ​ഡി​ല്‍ വീ​തി​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും വാ​ഹ​നം മാ​റ്റി​യി​ടാ​ത്ത​തി​ല്‍ നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ല്‍ അ​മ​ര്‍​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്. വാ​ഹ​നം മാ​റ്റു​ന്ന​തി​നാ​യി ക​രാ​ര്‍ ക​മ്പ​നി​യെ ബ​ന്ധ​പ്പെ​ടാ​ന്‍ പ​ല​രും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കേ​ര​ള പു​ന​ര്‍നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ണി​ക​ള്‍ ആ​രം​ഭി​ച്ച ഇ​തേ റോ​ഡി​ലെ അ​ത്തി​ക്ക​യം കൊ​ച്ചു​പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​നി​യും ബാ​ക്കി​യു​ള്ള​ത്. സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഭാ​ഗി​ക​ബി​ല്ല് മാ​റി കി​ട്ടു​ന്ന​മു​റ​യ്ക്കാ​കും തു​ട​ര്‍ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ലം പൊ​ളി​ച്ചു പു​തി​യ​ത് നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ വേ​ന​ല്‍​ക്കാ​ലം ക​ഴി​ഞ്ഞാ​ലും പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന​തി​ല്‍ യാ​തൊ​രു ഉ​റ​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. പാ​ല​വും അ​തി​നോ​ടു ചേര്‍​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡു​വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്‌​ക​ര​മാ​ണ്.

കൂ​ടാ​തെ നി​ല​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ഭാ​ഗ​ത്തു വ​ലി​യ ക​ട്ടിം​ഗ് രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി ഇ​റ​ങ്ങു​ന്ന​തി​നു പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ റോ​ഡി​ല്‍ വീ​ഴു​ക​യും ചെ​യ്തു.

ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടും ഇ​തേ​വ​രെ​യും റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല മ​ഴ​ക്കാ​ലം എ​ത്തും മു​മ്പ് ബാ​ക്കി പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.