ട്രെയിനി എൻജിനിയർ: 517
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ സതേണ്‍, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ് സോണുകളിൽ ട്രെയിനി എൻജിനിയറുടെ 517 ഒഴിവ്.
കേരള, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, പുതുച്ചേരി, തമിഴ്നാട് ഉൾപ്പെടുന്ന സതേണ്‍ സോണിൽ 131 ഒഴിവുണ്ട്. 2 വർഷ കരാർ നിയമനം, ഒരു വർഷം കൂടി നീട്ടിയേക്കാം. മാർച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ 55% മാർക്കോടെ ബിഇ/ബിടെക്/എംഇ/എംടെക് (അർഹർക്ക് ഇളവ്).
പ്രായപരിധി: ബിഇ/ ബിടെക് യോഗ്യതയുള്ളവർക്ക്: 28; എംഇ എംടെക് യോഗ്യതയുള്ളവർക്ക്: 30. സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവ്. ഫീസ്: 150+ജിഎസ്ടി (അർഹർക്ക് ഇളവ്). തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.
ഹൈദരാബാദ്: 27
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ പ്രോജക്ട് എൻജിനിയർ, പ്രോജക്ട് ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) അവസരം. 27 ഒഴിവ്. താത്കാലിക നിയമനം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് പ്രോജക്ട് എൻജിനിയർ ഒഴിവ്. മാർച്ച് 14 വരെ ഓണ്‍ലൈ നായി അപേക്ഷിക്കാം.
24 എൻജിനീയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 24 സീനിയർ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. കൊച്ചി, ഗോഹട്ടി, ഡൽഹി, ശ്രീനഗർ, മുംബൈ, കർവാർ, പോർട്ട്ബ്ലെയർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് അവസരം. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണു നിയമനം. മാർച്ച് 20 വരെ അപേക്ഷിക്കാം.
= www.bel-india.in