ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മീഷൻഡ് ഓഫീസർ പൈലറ്റ്/നാവിഗേറ്റർ/ എയർമെൻ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പല്ല. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി 22 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ
അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്കിൾ പോളോ, സൈക്കിളിംഗ്, ഫുട്ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, ലോണ്‍ ടെന്നീസ്, സ്ക്വാഷ്, സ്വിമ്മിംഗ്/ഡ്രൈവിംഗ്, വോളിബോൾ, വാട്ടർ പോളോ, വെയിറ്റ്ലിഫ്റ്റിംഗ്, റെസ്ലിംഗ്, വുഷു.
യോഗ്യത
സയൻസ് വിഷയങ്ങൾ: 50 ശതമാനം മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ, 50 ശതമാനം മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ ജയം (മെക്കാനിക്കൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ കന്പ്യൂട്ടർ സയൻസ്/ഇൻ സ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി).
ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം.
വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയം തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കു വേണം. അല്ലെങ്കിൽ, 50 ശതമാനം മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് ജയം.
ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. സ്പോർട്സ് യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായം
2003 ജൂണ്‍ 27നും 2006 ഡിസംബർ 27നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുന്പോൾ പ്രായപരിധി 21. ഫീസ്: 100. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗിലൂടെ ഫീസടയ്ക്കാം.
https://agnipathvayu. cdac.in /casbspm