ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Monday, July 17, 2017 3:42 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കാ​ണാ​താ​യ നാ​ലു യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. വെ​ളി​ച്ചും കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ഥ​ലം ഏ​റെ ആ​ഴ​മു​ള്ള​താ​യ​ത് തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്പീ​ഡ് ബോ​ട്ട് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ ഡാ​മി​ന​ക​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ഴം​ഗ​സം​ഘ​ത്തി​ലെ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് തു​ഷാ​ര​ഗി​രി സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ, ബി​നു, മെ​ൽ​വി​ൻ, പ്ര​ദേ​ശ​വാ​സി​യാ​യ സി​ങ്കോ​ണ എ​ന്നി​വ​ർ​ക്കാ​യാ​ണ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.45ഓ​ടെ​യാ​ണ് ഇ​വ​ർ റി​സ​ർ​വോ​യ​റി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ര​ണ്ട് കൊ​ട്ട​ത്തോ​ണി​ക​ളി​ലാ​യാ​ണ് ഇ​വ​ർ ഡാ​മി​ലേ​ക്കി​റ​ങ്ങി​യ​ത്. തോ​ണി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​ർ ക​ര​യ്ക്ക് നീ​ന്തി​ക്ക​യ​റി​യെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.