മന്ത്രിസ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും: ചെന്നിത്തല
Thursday, May 16, 2013 2:11 AM IST
തിരുവനന്തപുരം: താന്‍ മന്ത്രിയാകണോ എന്നകാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് രമേശ് മന്ത്രിസഭയിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയാകേണ്െടന്ന മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.