ബാലികയെ പീഡിപ്പിച്ച പ്രതി ഭാര്യയേയും പീഡിപ്പിച്ചയാള്‍; സുഹൃത്തിനെതിരേ മൊഴി
Saturday, April 20, 2013 11:06 PM IST
പട്ന: അഞ്ചു വയസുകാരി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശിയായ മനോജ്കുമാര്‍ ഭാര്യയായ യുവതിയെ മുന്‍പ് ബലാത്സംഗം ചെയ്ത കേസിലെ പ്രതി. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് ചേര്‍ന്ന് ഇയാളെ നിര്‍ബന്ധപൂര്‍വം ഇവരുമായി വിവാഹം ചെയ്യിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ ഒരു വര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു.

അതിനിടെ പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ തനിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി ഇയാള്‍ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുഞ്ഞിനെ മാനഭംഗത്തിനു ശേഷം കെട്ടിയിടാനും മറ്റും ഇയാളാണ് സഹായിച്ചതെന്നും മനോജ്കുമാര്‍ പറഞ്ഞതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് ഇതു ഗൌരവമായി എടുത്തിട്ടില്ല. കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണിതെന്നാണ് കരുതുന്നത്. എന്നാലും ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രദീപ് കുമാര്‍ എന്നാണ് കൂട്ടുപ്രതിയുടെ പേര് ഇയാള്‍ പറഞ്ഞിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന യാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും താന്‍ വെറും കാഴ്ച്ചക്കാരനായിരുന്നു എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഇയാള്‍ ഭാര്യയോടു പറഞ്ഞിരുന്നതായാണ് സൂചന.

എന്നാല്‍ എന്തിനാണെന്നു മാത്രം ഇയാള്‍ പറഞ്ഞിരുന്നില്ല. ഗ്രാമത്തിലെ ഉത്സവ കണ്ടു മടങ്ങിയെത്തിയ ഇയാളെ പുലര്‍ച്ചെയാണ് ഗ്രാമത്തലവനുമൊത്ത് എത്തി പോലീസ് അറസ്റ്റ് ചെയ്തത്. മനോജ്കുമാര്‍ ശാരീരികമായും മാസികമായും ഇയാള്‍ ആരോഗ്യവാനാണെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ കുട്ടിയുടെ നില മെച്ചപ്പെടുകയാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ചു ദിവസത്തിനുളളില്‍ ആശുപത്രില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ബോധവതിയാണെന്നും മാതാപിതാക്കളോടു സംസാരിക്കുന്നുണ്ടെണ്്ടന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.