വിമാനത്തിലെത്തി മാല മോഷണം: സംഘത്തലവന്‍ പിടിയില്‍
Tuesday, April 2, 2013 5:30 AM IST
കോഴിക്കോട്: ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കോഴിക്കോടെത്തി മാലമോഷ്ടിക്കുന്ന സംഘത്തിന്റെ തലവന്‍ പിടിയിലായി. ഡല്‍ഹിയിലെ ആഭരണ വ്യാപാരിയായ ഹാജി സോണിയാണ് പിടിയിലായത്. ഡല്‍ഹിയിലെ വീടു വളഞ്ഞാണ് ഇയാളെ അറസ്റ് ചെയ്തത്. ഡല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റുചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാജി സോണിക്കായി അന്വേഷണം വ്യാപിപ്പിച്ചത്.സോണിയെ കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

കോഴിക്കോട്ടേക്ക് വിമാനത്തില്‍ ആളെയെത്തിച്ച് ബൈക്കും താമസവുമടക്കമുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുത്ത് മോഷണം നടത്തിക്കുകയെന്നതാണ് സോണിയുടെ രീതി. മോഷണമുതലിന്റെ മൂല്യത്തിന് ആനുപാതികമായി മോഷ്ടാക്കള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നു.

വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്ന മോഷ്ടാക്കളായിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാനും പിടികൂടാനും പോലീസിന് ബുദ്ധിമുട്ടായിരുന്നു.