ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
Tuesday, April 2, 2013 10:25 AM IST
തിരുവനന്തപുരം: ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് രണ്്ടു വട്ടം മാര്‍ച്ചിനെതിരേ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ പോലീസു നേര്‍ക്ക് കല്ലേറുണ്്ടായി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ച്ചില്‍ രണ്്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. സമാധാനപരമായി നടത്തിയ പ്രകടനത്തിനു നേര്‍ക്ക് പോലീസ് മനഃപ്പൂര്‍വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് രാജേഷ് അറിയിച്ചു.