പ​ല​സ്തീ​നി​ലേ​ക്ക് ഖ​ത്ത​റി​ന്‍റെ 50 മി​ല്യ​ൺ ഡോ​ള​ർ സ​ഹാ​യം
Friday, March 16, 2018 7:25 AM IST
ദോ​ഹ: പ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു സ​ഹാ​യം എ​ത്തി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ റി​ലീ​ഫ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ഏ​ജ​ൻ​സി​ക്ക് (യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ) 50 മി​ല്യ​ൺ ഡോ​ള​ർ(324.92 കോ​ടി രൂ​പ) ഫ​ണ്ട് ന​ൽ​കു​മെ​ന്ന് ഖ​ത്ത​റി​ന്‍റെ പ്ര​ഖ്യാ​പ​നം. റോ​മി​ൽ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യു​എ​ൻ ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ അ​റി​യി​ച്ചു. പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം, പ​ല​സ്തീ​നി​ലേ​ക്ക് 3.3 കോ​ടി ഖ​ത്ത​ർ റി​യാ​ലി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഖ​ത്ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ, ഗാ​സ മു​ന​മ്പി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ഇ​ന്ധ​നം എ​ന്നി​വ​യാ​ണു ഖ​ത്ത​ർ ല​ഭ്യ​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.