മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ദ​ലേ​ർ മെ​ഹ​ന്ദി​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വ്
Friday, March 16, 2018 3:05 PM IST
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ പ​ഞ്ചാ​ബി പോ​പ് ഗാ​യ​ക​ൻ ദ​ലേ​ർ മെ​ഹ​ന്ദി​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വ്. പ​ട്യാ​ല കോ​ട​തി​യാ​ണ് മെ​ഹ​ന്ദി​യെ ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ദ​ലേ​ര്‍ മെ​ഹ​ന്ദി​യും സ​ഹോ​ദ​ര​ന്‍ ഷം​ഷേ​ര്‍ സിം​ഗും ചേ​ര്‍​ന്ന് അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചു​വെ​ന്നാ​ണ് കേ​സ്. മെഹന്ദിയുടെ ട്രൂ​പ്പി​ന്‍റെ പേ​രി​ലാ​ണ് ആ​ളു​ക​ളെ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യ​ത്.

1998, 1999 കാ​ല​ഘ​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ര​ണ്ട് സം​ഘ​ങ്ങ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ത്തി​യ​ത്. ബ​ക്ഷി​ഷ് സിം​ഗ് എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രേ പ​ട്യാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ഇ​റ​ക്കി​യ​തി​നെ​തി​രെ​യും മെ​ഹ​ന്ദി​ക്കെ​തി​രെ കേ​സു​ണ്ട്. 1999ൽ ​മ​റ്റൊ​രു പ​ര്യ​ട​ന​ത്തി​നി​ടെ മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ ന്യൂ​ജ​ഴ്സി​യി​ൽ എ​ത്തി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.