സഭയിൽ പ്രതിപക്ഷ ബഹളം
Monday, January 22, 2018 9:18 AM IST
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സഭ ചേരവേ പ്രതിഷേധവുമായി പ്രതിപക്ഷം. ഓഖി ദുരിതാശ്വാസം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഭരണസ്തംഭനത്തിനെതിരെയും വിലക്കയറ്റത്തിനെതിരെയും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പരാതി കേൾക്കാമെന്ന് ഗവർണർ ജസ്റ്റീസ് പി.സദാശിവം ഉറപ്പ് നൽകിയതിനു ശേഷമാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.