കെ.​ജി. ബാ​ല​കൃ​ഷ്ണ​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം; ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി
Tuesday, December 12, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു​ണ്ടാക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ജി​ഒ കോ​മ​ണ്‍ കോ​സ് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു ഉ​ചി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളു​ണ്ടെ ന്നു ​ചൂ​ണ്ടിക്കാ​ട്ടി​യ കോ​ട​തി, അ​തി​നു പ്ര​ത്യേ​ക ഉ​ത്ത​ര​വ് ആ​വ​ശ്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കെ​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ​യും ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​നും ബ​ന്ധു​ക്ക​ളും ബി​നാ​മി ഇ​ട​പാ​ടി​ൽ സ്വ​ത്തു​ണ്ടാക്കി​യി​ട്ടു​ണ്ടെന്നും ​അ​തേ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. അ​തി​നാ​യി കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​ൻ പ​ദ​വി​ക​ളി​ൽ നി​ന്നൊ​ഴി​ഞ്ഞ ആ​ളാ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ അ​തി​ന് ഉ​ചി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളു​ണ്ടെന്നും ​കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.