യു​പി​യി​ൽ പൂ​വാ​ല​ശല്യ​ത്തെ തു​ട​ർ​ന്ന് 10ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി
Sunday, September 24, 2017 4:19 PM IST
സം​ഭ​ൽ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൂ​വാ​ല​ശല്യ​​ത്തെ തു​ട​ർ​ന്ന് 10 ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. യു​പി​യി​ലെ സം​ഭ​ലി​ലാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​ന്‍റെ നി​ര​ന്ത​രം ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യി​ലൊ​ക്കെ യു​വാ​വ് പി​ന്നാ​ലെ​യെ​ത്തു​മാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. ഇ​യാ​ളി​ൽ​നി​ന്നും ഫോ​ൺ വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യും പി​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.