ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ
Sunday, September 24, 2017 2:28 AM IST
വ​ഡോ​ധ​ര: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ. ഡോ.​ജെ.​എ​സ്.​ബ​ന്ദു​ക്വാ​ല​യെ​യാ​ണ് സ​യ​ജി​ബാ​ഗി​ലെ സ​ങ്ക​ൽ​പ്പ് ഭൂ​മി​യി​ൽ രു​പാ​നി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഡോ​ധ​ര ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു പോ​യ ബ​ന്ദു​ക്വാ​ല​യെ ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന.

ക​ല്യാ​ണ്‍​ന​ഗ​റി​ലെ ഒ​ഴി​പ്പി​ച്ച ചേ​രി​യി​ൽ അം​ബേ​ദ്ക​ർ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ ത​റ​ക്ക​ല്ലി​ടു​ന്ന​തി​നാ​യാ​ണ് രൂ​പാ​നി സ​ങ്ക​ൽ​പ്പ് ഭൂ​മി​യി​ലെ​ത്തി​യ​ത്. നി​ര​വ​ധി മു​സ്ലിം കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചാ​ണ് ക​ല്യാ​ണ്‍​ന​ഗ​റി​ൽ അം​ബേ​ദ്ക​ർ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. എ​ന്നാ​ൽ ഒ​ഴി​പ്പി​ച്ച മു​സ്ലിം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തേ​വ​രെ പു​ന​ര​ധി​വാ​സം ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ബ​ന്ദു​ക്വാ​ല​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.