ഇന്ത്യയിൽ സമാധാനവും മതസൗഹാർദവും അപകടത്തിലെന്ന് രാഹുൽ ഗാന്ധി
Thursday, September 21, 2017 6:14 AM IST
ന്യൂയോർക്ക്: നരേന്ദ്ര മോദി സർക്കാരിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയിൽ മോദി ഭരണത്തിൻ കീഴിൽ സമാധാനവും മതസൗഹാർദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്തവെ രാഹുൽ പറഞ്ഞു.

ലോകത്തിനു മുന്നിൽ മോദി സർക്കാർ ഇന്ത്യയെ നാണം കെടുത്തുകയാണ്. ഇന്ത്യയിൽ ദിനംപ്രതി തൊഴിലില്ലായിമയും അസഹിഷ്ണുതയും വർധിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. എല്ലാ ദിവസവും 30,000ലധികം യുവാക്കൾ ജോലി തേടി ജോലി സ്ഥലത്തെത്തുന്നുണ്ട്. എന്നാൽ ഇതിൽ 450 പേർക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും രാഹുൽ പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.