ശരത് യാദവിനും നിതീഷ് കുമാറിനും ജെഡിയുവിൽ ഒരേ അവകാശം: അലി അൻവർ
Sunday, August 13, 2017 9:36 AM IST
ന്യൂഡൽഹി: ജെഡിയുവിന്‍റെ രാ​ജ്യ​സ​ഭ​യി​ലെ ക​ക്ഷി​നേ​താ​വി​ന്‍റെ സ്ഥാ​ന​ത്തുനി​ന്നു പാർട്ടിയിലെ മുതിർന്ന നേതാവായ ശരത് യാദവിനെ നീക്കിയത് പ്രവർത്തകരിൽ തെറ്റായ സന്ദേശം നൽകുമെന്നു ജെഡിയു നേതാവ് അലി അൻവർ. ജെഡിയുവിൽ ശരത് യാദവിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഒരേ അവകാശമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ സ്ഥാപകനാണ് ശരത് യാദവ്. അദ്ദേഹം ദളിതർക്കും പിന്നോക്ക സമുദായങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിച്ചത്. ശരത് യാദവിനെതിരെ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ തെറ്റായ സന്ദേശങ്ങൾക്കു കാരണമാകുമെന്നും അലി അൻവർ പറഞ്ഞു.

ശ​ര​ത് യാ​ദ​വി​നെ പാ​ർ​ട്ടി​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ ക​ക്ഷി​നേ​താ​വി​ന്‍റെ സ്ഥാ​ന​ത്തുനി​ന്നു ശനിയാഴ്ചയാണ് നീ​ക്കിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.