ചൈനയിൽ വെള്ളപ്പൊക്കം: 18 മരണം
Monday, July 17, 2017 10:07 AM IST
ബെയ്ജിംഗ്: ചൈനയിലെ ജിലിൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതായി. വെള്ളിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്നു നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

110,000 പേരെയാണ് പ്രദേശത്തുനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിച്ചിരിക്കുന്നത്. നിരവധി ദുരിതാശ്വാസ ക്യാന്പുകളാണ് അധികൃതർ തുറന്നിരിക്കുന്നത്. 32,360 പേരെയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി നിയോഗിച്ചിരിക്കുന്നത്.
RELATED NEWS