ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: മാ​ക്രോ​ണി​ന്‍റെ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം
Monday, June 19, 2017 4:42 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ പാ​ർ​ല​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​ന്‍റെ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം. 577 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ മു​ന്നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ എ​ൻ​മാ​ർ​ഷെ​യും സ​ഖ്യ​ക​ക്ഷി​ക​ളും നേ​ടി. ക​ണ്‍​സ​ർ​വേ​റ്റി​വു​ക​ളും സോ​ഷ്യ​ലി​സ്റ്റു​ക​ളും ത​ക​ർ​ന്ന​ടി​ഞ്ഞു.

മാ​ക്രോ​ണി​ന്‍റെ പു​തു​രാ​ഷ്ട്രീ​യ​ത്തി​ന് ല​ഭി​ച്ച വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് മു​ൻ​നി​ര പാ​ർ​ട്ടി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​യ​ത്. ഫ്ര​ഞ്ച് രാ​ഷ്ട്രീ​യ​ത്തെ ശു​ദ്ധീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് മാ​ക്രോ​ണ്‍ ജ​ന​വി​ധി നേ​രി​ട്ട​ത്. യൂറോപ്യൻ യൂണിയനുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്താൻ ഈ വിജയം മാക്രോണിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ രണ്ടാം ഘട്ടത്തിൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പോ​​​ളിംഗാണ് നടന്നത്. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് 42% ആണ് അവസാനം ലഭ്യമായ പോളിംഗ് ശതമാനം. ഒ​​​ന്നാം റൗ​​​ണ്ടി​​​ലും വോ​​​ട്ട​​​ർ​​​മാ​​​ർ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് കു​​​റ​​​വാ​​​യി​​​രു​​​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.