നെല്ലിയാന്പതി എസ്റ്റേറ്റ് വിഷയത്തിൽ സർക്കാരിനു തിരിച്ചടി
Friday, April 21, 2017 12:20 PM IST
ന്യൂഡൽഹി: നെല്ലിയാന്പതി ഭൂമി കൈയേറ്റ കേസിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മിന്നാംന്പാറ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം ഉടമയ്ക്കു തിരിച്ചു നൽകണമെന്നാണ് വിധി. വനഭൂമിയാണെന്നു ചൂണ്ടിക്കാട്ടി 2013 ലാണ് സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്തത്.