വി​ദ്യാ​ര്‍​ഥി​ക്ക​ള്‍​ക്ക് ഷെ​ഫീ​ഖ് മാ​സ്റ്റ​റു​ടെ ക​ത്തു​മാ​യി പോ​സ്റ്റു​മാ​ന്‍ എ​ത്തു​ന്നു
Thursday, May 9, 2024 7:32 AM IST
മ​ക്ക​ര​പ്പ​റ​മ്പ് : ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ത്തെ​ഴു​തി കു​റു​വ യു​പി സ്കൂ​ളി​ലെ ഷെ​ഫീ​ഖ് മാ​ഷ് മാ​തൃ​ക​യാ​കു​ന്നു. അ​വ​ധി​ക്കാ​ല​ത്തെ വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പോ​സ്റ്റ് കാ​ര്‍​ഡി​ല്‍ ക​ത്തെ​ഴു​തി​യാ​ണ് പ​ഴ​യ​കാ​ല​ത്തെ ആ​ശ​യ​വി​നി​മ​യം കു​ട്ടി​ക​ളി​ലേ​ക്കു പ​ക​ര്‍​ത്തു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ പോ​സ്റ്റു​മാ​ന്‍ ക​ത്ത് എ​ത്തി​ച്ച​പ്പോ​ള്‍ അ​വ​രി​ല്‍ കൗ​തു​ക​മാ​യി.
അ​ധ്യ​യ​ന​കാ​ല​ത്ത് പ​രി​സ​ര​പ​ഠ​ന പാ​ഠ​ഭാ​ഗ​ത്ത് പ​ഠി​പ്പി​ച്ച ആ​ശ​യ​വി​നി​മ​യ ഉ​പാ​ധി​ക​ളി​ലെ ക​ത്തെ​ഴു​ത്തും ത​പാ​ല്‍ സം​വി​ധാ​ന​വും പ​രി​ച​യ​പ്പെ​ടു​ത്ത​ലും കൂ​ടി​യാ​ണി​ത്. അ​വ​ധി​ക്കാ​ലം അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ധ്യാ​പ​ക​ന്‍.

കു​റു​വ എ​യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് അ​ധ്യാ​പ​ക​നാ​ണ് തു​ളു​വ​ത്ത് ഷെ​ഫീ​ഖ് മാ​സ്റ്റ​ര്‍.
വ്യ​ത്യ​സ്ത അ​ധ്യാ​പ​ന ശൈ​ലി കൊ​ണ്ടു ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു ഷെ​ഫീ​ഖ് മാ​ഷ്.