മണിപ്പൂരില്‍ വിശ്വാസം നേടി ബിരേന്‍സിംഗും ബിജെപിയും
Monday, March 20, 2017 12:21 PM IST
ഇംഫാൽ: മണിപ്പൂരില്‍ വി.ബിരേന്‍സിങിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിരേന്‍ സിങ് ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണറുടെ നിർദേശപ്രകാരമാണ് ബിരേൻ നിയമസഭയിൽ വിശ്വാസവോട്ടു തേടി ഭൂരിപക്ഷം തെളിയിച്ചത്.

തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തൂക്കുമന്ത്രിസഭ വന്നതിനെ തുടർന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ ബിജെപി സര്‍ക്കാരുണ്ടാക്കിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പിന്തള്ളി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപിൾസ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നീ പാർട്ടികളിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ചരിത്രത്തിലാദ്യമായി മണിപ്പൂരിൽ അധികാരം പിടിച്ചെടുത്തത്.

അറുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്. 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.