സൽമാൻ രാജാവിന്‍റെ ഏഷ്യൻ പര്യടനം പൂർത്തിയായി
Saturday, March 18, 2017 3:48 PM IST
ബെയ്ജിംഗ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്‍റെ ഒരു മാസം നീണ്ടുനിന്ന ഏഷ്യൻ പര്യടനം പൂർത്തിയായി. ഏഷ്യൻ പര്യടനത്തിൽ ഇന്തോനേഷ്യ, ജപ്പാൻ, ബ്രൂണൈ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം മൂന്നു ദിവസത്തെ ചൈന സന്ദർശനത്തിനുശേഷം ശനിയാഴ്ചയാണ് സൗദിയിലേക്കു മടങ്ങിയത്.

എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ സന്ദർശിക്കുന്നതിലൂടെ സൗദി എണ്ണ കന്പനിയായ അരാംമ്കോയുടെ നിക്ഷേപം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സൈനിക സഹകരണത്തിനും ധാരണയായി. ചൈനയുമായി വ്യാഴാഴ്ച 650 കോടി യുഎസ് ഡോളറിന്‍റെ കരാറാണ് രാജാവ് ഒപ്പു വച്ചത്.

ഏഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി ശനിയാഴ്ച മാലിദ്വീപ് സന്ദർശിക്കാൻ രാജാവ് പദ്ധതിയിട്ടിരുന്നു. എന്നാൽ മാലിയിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യാത്ര ഉപേക്ഷിച്ച് രാജാവ് സൗദിയിലേക്കു മടങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.