പ​രി​ക്ക്; ഗ​ബ്രി​യേ​ൽ ജീ​സ​സി​ന് ഈ ​സീ​സ​ൺ ന​ഷ്ട​മാ​കും
Friday, February 17, 2017 11:51 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ബ്ര​സീ​ലിയൻ താ​രം ഗ​ബ്രി​യേ​ൽ ജീ​സ​സ് ഈ ​സീ​സ​ണി​ൽ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും. സി​റ്റി​യു​ടെ ബോ​സ് പെ​പ് ഗാ​ർ​ഡി​യോ​ള ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ്രീ​മി​യ​ർ ലീ​ഗി​ൽ ബോ​ൺ​മൗ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​ബ്രി​യേ​ൽ ജീ​സ​സി​നെ വ്യാ​ഴാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

ഗ​ബ്രി​യേ​ൽ ഈ ​സീ​സ​ണി​ലെ അ​വ​സാ​ന​മോ അ​ടു​ത്ത സീ​സ​ൺ തു​ട​ക്ക​ത്തി​ലോ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ഗാ​ർ​ഡി​യോ​ള പ​റ​ഞ്ഞു.