കലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവയ്പ്; മൂന്ന് മരണം
Wednesday, November 15, 2017 1:11 AM IST
ലോസ് ആഞ്ചലസ്: വടക്കന്‍ കലിഫോര്‍ണിയയിൽ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വെടിവയ്പുണ്ടായത്. ക്ലാസ് തുടങ്ങുന്നതിനു മുന്പ് സ്ഥലത്തെത്തിയ അജ്ഞാതനാണ് വെടിയുതിർത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.
RELATED NEWS