മഥൂരയിൽനിന്നു ഒൻപതുലക്ഷം രൂപ പിടിച്ചെടുത്തു
Wednesday, January 11, 2017 7:49 PM IST
മഥൂര: ഉത്തർപ്രദേശിലെ മഥൂരയിൽനിന്നു പോലീസ് ഒൻപതുലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണു നിയമവിരുദ്ധമായി സൂക്ഷിച്ച പണം പോലീസ് പിടിച്ചെടുത്തത്. പണം സൂക്ഷിച്ച വാഹനവും കസ്റ്റഡിയിലെടുത്തതായി പോലീസ് മേധാവി രവീന്ദ്ര കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.