ക​രി​യി​ല​കി​ക്കു​കൊ​ണ്ട് മ​ന​സി​ൽ കൂ​ടു​കെ​ട്ടി​യ കാ​ന​റി ബൂ​ട്ട​ഴി​ച്ചു
Wednesday, January 17, 2018 7:33 PM IST
സം​പൗ​ളോ: മ​ഴ​വി​ൽ​കി​ക്കു​കൊ​ണ്ട് മാ​യാ​ജാ​ലം​കാ​ട്ടി​യ മാ​ന്ത്രി​ക​ൻ ഫു​ട്ബോ​ളി​നോ​ടു​വി​ട​പ​റ​ഞ്ഞു. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തേ​യും വി​ഖ്യാ​ത​നാ​യ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നും വി​ര​മി​ച്ചു. റൊ​ണാ​ൾ​ഡീ​ഞ്ഞോ ക​ഴി​ഞ്ഞ 2015 മു​ത​ൽ മ​ത്സ​ര ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച​രു​ന്നു. എ​ന്നാ​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നി​ല്ല.

ബ്ര​സീ​ൽ ദേ​ശീ​യ ടീ​മി​ന്‍റെ​യും സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടേ​യും താ​ര​മെ​ന്ന നി​ല​യി​ലാ​ണ് റൊ​ണാ​ൾ​ഡീ​ഞ്ഞോ കൂ​ടു​ത​ൽ പ്ര​ശ്ത​നാ​യ​ത്. ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി, എ​സി മി​ലാ​ൻ തു​ട​ങ്ങി ഏ​ഴോ​ളം ക്ല​ബു​ക​ൾ​ക്ക് റൊ​ണാ​ൾ​ഡീ​ഞ്ഞോ ബൂ​ട്ടു​കെ​ട്ടി. 2003 മു​ത​ൽ 2008 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​മാ​യി​രു​ന്നു റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ സു​വ​ർ​ണ​കാ​ലം. അ​ക്കാ​ല​ത്ത് ബാ​ഴ്സ‍​യു​ടെ ജേ​ഴ്സി​യി​ൽ ബ​ർ​ണ​ബ്യൂ​വി​ൽ റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ക്കി​യ മ​ത്സ​രം ലോ​കം എ​ക്കാ​ല​ത്തും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കും.

2005 ലോ​ക ഫു​ട്ബോ​ള​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റൊ​ണാ​ൾ​ഡീ​ഞ്ഞോ ക​റ്റാ​ല​ൻ​മാ​ർ​ക്ക് 2006 ൽ ​ചാ​മ്പ്യ​ൻ​സ് ലീ​ഗും 2005 ലും 2006 ​ലും ലാ​ലി​ഗ​യും നേ​ടി​ക്കൊ​ടു​ത്തു. 2002 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യി 40 വാ​ര അ​ക​ലെ​നി​ന്നും നേ​ടി​യ ഫ്രീ​കി​ക്ക് ഗോ​ൾ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ എ​ക്കാ​ല​വും മ​ന​സി​ൽ സൂ​ക്ഷി​ക്കും. ബ്ര​സീ​ലി​നാ​യി 101 മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മ​ഞ്ഞ​ക്കു​പ്പാ​യം അ​ണി​ഞ്ഞു. രാ​ജ്യ​ത്തി​നാ​യി 35 ഗോ​ളു​ക​ളും നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.