നീലക്കുറിഞ്ഞി: മന്ത്രിമാരുടെ സംഘം ഇന്ന് മൂന്നാറിലേക്ക്
Sunday, December 10, 2017 9:57 PM IST
മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കുന്നതിന്‍റെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രിമാർ ഇന്ന് മൂന്നാർ സന്ദർശിക്കും.

റവന്യൂ, വനം വകുപ്പ് മന്ത്രിമാർക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയിൽ എം.എം മണിയും പ്രദേശം സന്ദർശിക്കും.

നിർദിഷ്ട മേഖലയിൽ വരുന്ന ജനവാസ കേന്ദ്രങ്ങൾ സംഘം പരിശോധിക്കും. വൈകിട്ടോടെ സന്ദർശനം പൂർത്തിയാക്കുന്ന ഉന്നത സംഘം ചൊവ്വാഴ്ച അവലോകന യോഗം ചേരും.

യോഗത്തിൽ ഇടുക്കി എംപി, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.

വർഷങ്ങൾക്കുമുന്പ് ഇതിനായി സ്വീകരിച്ച നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ മന്ത്രിമാർ നേരിട്ടുതന്നെ നടപടികൾക്ക് നേതൃത്വം നൽകാനിറങ്ങുന്നെന്നാണ് സർക്കാർ വ്യാഖ്യാനം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.