ആലുവ കവർച്ച: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ‌ ശേ​ഖ​രി​ക്കു​ന്നു
Wednesday, January 17, 2018 1:32 PM IST
കൊ​ച്ചി: ആ​ലു​വ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്നു 112 പ​വ​നും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ‌ ശേ​ഖ​രി​ക്കു​ന്നു. മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളു​ടെ വി​ര​ല​ട​യാ​ളം ല​ഭി​ച്ചി​രു​ന്നു.

ഇ​തു തി​രി​ച്ച​റി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വീ​ടി​നു സ​മീ​പം നിർമാണം പു​രോ​ഗ​മി​ക്കു​ന്ന ഫ്ലാറ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ‌ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 40 പേ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ‌ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം. ഇ​ത് വീ​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​വു​മാ​യി ഒ​ത്തു​നോ​ക്കു​ക​യാ​ണ്.

മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ പ്ര​ഫ​ഷ​ണ​ൽ സം​ഘ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്പോ​ഴും പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള സ​ഹാ​യ​വും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ണ്. അ​തേ​സ​മ​യം, വി​വി​ധ ജ​യി​ലു​ക​ളി​ൽ​നി​ന്നു ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​വ​ർ​ച്ച​യു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​യാ​ണു ചോ​ദ്യം ചെ​യ്യ​ൽ. ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രെ ചോ​ദ്യം ചെ​യ്ത​താ​യാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

തോ​ട്ടു​മു​ഖം മ​ഹി​ളാ​ല​യം ക​വ​ല​യ്ക്കു സ​മീ​പം പ​ടി​ഞ്ഞാ​റെ​പ​റ​ന്പി​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഭു​ല്ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വീ​ടി​ന്‍റെ വാ​തി​ലി​ന്‍റെ​യും അ​ല​മാ​ര​യു​ടെ​യും പൂ​ട്ട് പൊ​ളി​ക്കാ​ൻ ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ലെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച​ത് അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കാ​നാ​ണെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. വീ​ടു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത് ഇ​തി​നാ​ലാ​ണ്. അ​തു​കൊ​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കൊ​പ്പം സ്വ​ദേ​ശി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

വീ​ട്ടു​കാ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ​യും വീ​ട്ടു​ട​മ​സ്ഥ​ന്‍റെ പെ​രു​ന്പാ​വൂ​രി​ലെ ബു​ക്സ്റ്റാ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. സമാന ​കേ​സു​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണു അ​ന്വേ​ഷ​ണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.