മു​ക്ക​ത്തെ തീ​യ​ണ​ഞ്ഞി​ല്ല: ഗെ​യി​ൽ ച​ർ​ച്ച പ​രാ​ജ​യം
Monday, November 6, 2017 7:26 PM IST
കോ​ഴി​ക്കോ​ട്: കൊ​ച്ചി - മം​ഗ​ളൂ​രു വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യം. സ​മ​ര​സ​മി​തി മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ‍്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. പ​ദ്ധ​തി​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ത​ള്ളി​യ​ത്.

ന്യാ​യ​വി​ല അ​നു​സ​രി​ച്ചു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​പ​ണി വി​ല​യു​ടെ നാ​ലി​ര​ട്ടി വേ​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​മ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​കാ​ര്യം ചൊ​വ്വാ​ഴ്ച തീ​രു​മാ​നി​ക്കു​മെ​ന്നും സ​മ​ര​സ​മി​തി വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

ഗെ​യി​ല്‍ സ​മ​രം ജ​ന​ങ്ങ​ള്‍​ക്കി​ടി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍ പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.‌

വീ​ടി​ന്‍റെ അ​ഞ്ച് മീ​റ്റ​ര്‍ അ​ടു​ത്ത് കൂ​ടി പൈ​പ്പ് ലൈ​ന്‍ പോ​കു​ന്നെ​ങ്കി​ല്‍ വീ​ടി​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചു സെ​ന്‍റ് ഭൂ​മി മാ​ത്രം ഉ​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സം ഗെ​യി​ല്‍ ഉ​റ​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യം ഗെ​യി​ല്‍ അ​ധി​കൃ​ത​ര​മാ​യി സം​സാ​രി​ക്കും. സു​ര​ക്ഷ സം​ബ​ന്ധി​ച്ചും ഗെ​യി​ലു​മാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ത്തും-​മ​ന്ത്രി പ​റ​ഞ്ഞു.
RELATED NEWS