ജപ്പാനിൽ വൻ ഭൂചലനം
Thursday, September 21, 2017 1:01 AM IST
ടോക്കിയോ: ജപ്പാനിൽ വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.

ഫുക്കുഷിമയിലെ തകർന്ന ആണവനിലയത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. ജപ്പാൻ പ്രാദേശികസമയം ഉച്ചയ്ക്ക് 12നായിരുന്നു ഭൂചലനം. മെക്സിക്കോയിൽ 250ലേറെപ്പേരുടെ മരണത്തിനിടയാക്കിയ വൻ ഭൂചലനത്തിനു പിന്നാലെയാണ് ജപ്പാനിലും ശക്തമായ ഭൂചലനമുണ്ടായത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.