മു​ഹ​മ്മ​ദ് യാ​സി​ൻ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി
Wednesday, October 11, 2017 7:09 PM IST
തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്.​മു​ഹ​മ്മ​ദ് യാ​സി​നെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സോ​ളാ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തി​ന്‍റെ പേ​രി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്ന എ. ​ഹേ​മ​ച​ന്ദ്ര​നെ കെഎ​സ്ആ​ർ​ടി​സി സി​എം​ഡി​യാ​ക്കി മാ​റ്റി​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

ഏ​താ​നും മാ​സം മു​ൻ​പു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് യാ​സി​ൻ ക​യ​റി​യ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പ​ക​രം ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യാ​യി ടി.​കെ.​വി​നോ​ദ്കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ എ​ഡി​ജി​പി​യാ​ണ് വി​നോ​ദ്കു​മാ​ർ. എ​ന്നാ​ൽ, ക​ഐ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നു മാ​റ്റി​യ രാ​ജ​മാ​ണി​ക്യ​ത്തി​നു പ​ക​രം നി​യ​മ​നം ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.