മെക്സിക്കോ ജയിലിൽ ലഹള; 16 മരണം
Thursday, October 12, 2017 4:03 AM IST
മോണ്‍ടെറി: വടക്കൻ മെക്സിക്കോയിലെ നുവോ ലിയോണ്‍ സംസ്ഥാനത്തെ ജയിലിൽ നടന്ന ലഹളയിൽ 16 പേർ കൊല്ലപ്പെട്ടു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. മൂന്ന് ഗാർഡുമാരെ തടവുപുള്ളികൾ ബന്ദികളാക്കി. പിന്നീട് സുരക്ഷാസേന എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

തടവുകാർ ആരും രക്ഷപ്പെട്ടിട്ടില്ല. സുരക്ഷാസേന എത്തിയില്ലായിരുന്നുവെങ്കിൽ കൂടുതൽ തടവുകാരും ഗാർഡുമാരും കൊല്ലപ്പെടുമായിരുന്നെന്ന് നുവോ ലിയോണിലെ സുരക്ഷാ വക്താവ് അൽഡോ ഫാസി റിപ്പോർട്ടർമാരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.