ഗണേഷ്കുമാറിനെതിരേ മന്ത്രി ഇബ്രാഹിംകുഞ്ഞ് കേസ് നല്‍കി
ഗണേഷ്കുമാറിനെതിരേ മന്ത്രി ഇബ്രാഹിംകുഞ്ഞ് കേസ് നല്‍കി
Sunday, May 31, 2015 12:42 AM IST
കൊച്ചി: ടിവി ചാനല്‍ അഭിമുഖത്തില്‍ അഴിമതി ആരോപണമുന്നയിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചു പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കെതിരേ കോടതിയില്‍ കേസ് നല്‍കി. അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍, ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍. ഗോപകുമാര്‍, റിപ്പോര്‍ട്ടര്‍ കമലേഷ് എന്നിവരെയും എതിര്‍കക്ഷികളാക്കിയാണു മന്ത്രി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തി അപകീര്‍ത്തി കേസ് നല്‍കിയത്. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു മന്ത്രിയുടെ പരാതി.

ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ലോകായുക്ത മുമ്പാകെ പരാതി നല്‍കിയ ഗണേഷ്കുമാര്‍ പുറത്തിറങ്ങിയശേഷം ചാനലിനു നല്‍കിയ ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങള്‍ തന്റെ പദവി ഇടിച്ചുകാണിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്നു മന്ത്രി പറയുന്നു. മന്ത്രിയുടെ മൊഴി എടുക്കുന്നതിനായി കേസ് 16ന് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.