ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യതയുണ്േടായെന്നു മാണി ആലോചിക്കണമെന്നു കാനം
ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യതയുണ്േടായെന്നു മാണി ആലോചിക്കണമെന്നു കാനം
Friday, March 6, 2015 12:28 AM IST
ആലപ്പുഴ: ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യതയുണ്േടായെന്നു ധനമന്ത്രി മാണി ഇനിയെങ്കിലും ആലോചിക്കണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ 13-ാം ബജറ്റ് അവതരിപ്പിക്കാനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ധനമന്ത്രി കെ.എം. മാണിക്കെതിരേ എല്‍ഡിഎഫ് നടത്താന്‍ പോകുന്ന സമരം സസ്പെന്‍സ് ആണെന്നും സിപിഐ ജില്ലാ കൌണ്‍സില്‍ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു. കെ.എം. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലായെന്ന നിലപാടില്‍ മാറ്റമില്ല.

മാണിക്കെതിരായ സമരത്തെക്കുറിച്ച് ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നയങ്ങളുടെ അടിസ്ഥാനത്തില്‍ യോജിക്കുന്ന പാര്‍ട്ടികളെയും ബഹുജനങ്ങളെയും അണിനിരത്തിവേണം മുന്നണിയുടെ അടിത്തറ വികസിപ്പിക്കാന്‍. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അടിസ്ഥാനത്തിലല്ല മുന്നണി വികസിപ്പിക്കുന്നത്. മറിച്ച് എല്‍ഡിഎഫിന്റെ നയങ്ങളോട് താത്പര്യമുള്ളവരെ കൂടെക്കൂട്ടിയാണ് മുന്നണി അടിത്തറ ശക്തമാക്കേണ്ടത്. മന്ത്രിമാരെക്കുറിച്ച് ആരോപണങ്ങളുന്നയിക്കപ്പെട്ടാല്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ തെളിവ് ഹാജരാക്കാനാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

ആരോപണം കളവാണെങ്കില്‍പ്പോലും അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ആരോപണങ്ങള്‍ തന്റെ തൊപ്പിയിലെ പൊന്‍തൂവലെന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും കാനം പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ പരമ്പരാഗത സമര രീതികളില്‍ കാലോചിതമായ മാറ്റമുണ്ടാകണം. നോക്കുകൂലി സംബന്ധിച്ച ചോദ്യത്തിന് തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് വേതനം നല്കണമെന്ന എഐടിയുസി നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. പത്രസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ എംഎല്‍എ, ടി. പുരുഷോത്തമന്‍, എ. ശിവരാജന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.