കരിപ്പൂരില്‍ സ്വര്‍ണനാണയങ്ങള്‍ പിടികൂടി
കൊണ്േടാട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 35 സ്വര്‍ണനാണയങ്ങള്‍ പിടികൂടി. ജിദ്ദ, അബുദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് കസ്റംസ് അധികൃതര്‍ എട്ടുലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. പിടിയിലായ രണ്ടുപേരും മലപ്പുറം സ്വദേശികളാണ്.

എയര്‍ഇന്ത്യയുടെ ജിദ്ദ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 15 സ്വര്‍ണനാണയങ്ങളും ഇത്തിഹാദ് എയറിന്റെ അബുദാബി വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 20 സ്വര്‍ണനാണയങ്ങളുമാണ് കണ്െടത്തിയത്.