റ​ഷ്യ​ന്‍ യു​വ​തി​ക്ക് ചു​റ്റും നൃ​ത്തം ചെ​യ്യു​ന്ന​യാ​ള്‍;​വെ​റു​പ്പി​ക്ക​ലെ​ന്ന് നെ​റ്റി​സ​ണ്‍​സ്
Thursday, October 24, 2024 10:43 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് റീ​ല്‍​സും മ​റ്റു​മാ​യി താ​ര​മാ​കാ​ന്‍ പ​ല​രും പ​രി​ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും അ​ത് വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. ചി​ല​ര്‍ ദു​ര​ന്ത​ങ്ങ​ളും മ​റ്റു​ള്ള​വ​ര്‍​ക്ക് ത​ല​വേ​ദ​ന​യു​മാ​യി മാ​റും. അ​വ​രി​ല്‍ ചി​ല​ത് അ​ത് അ​ങ്ങ​നെ ത​ന്നെ മാ​ര്‍​ക്ക​റ്റ് ചെ​യ്യും.

ഇ​പ്പോ​ഴി​താ ഇ​ന്ത്യാ ഗേ​റ്റി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന റ​ഷ്യ​ന്‍ യു​വ​തി​ക്ക് ചു​റ്റും നൃ​ത്തം ചെ​യ്യു​ന്ന യു​വാ​വ് ച​ര്‍​ച്ച​യാ​കു​ന്നു. വീ​ഡി​യോ​യി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. ഈ ​യു​വാ​വും സു​ഹൃ​ത്തും കാ​മ​റ​യു​മാ​യി അ​വി​ടേ​ക്ക് എ​ത്തു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ചു​റ്റും ചു​വ​ടു​വ​യ്ക്കു​ന്നു, ഇ​രി​ക്കു​ന്നു. ഇ​യാ​ളു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​വൃ​ത്തി​യി​ല്‍ പെ​ണ്‍​കു​ട്ടി പ​രി​ഭ്ര​മി​ച്ച​താ​യി മ​ന​സി​ലാ​ക്കാം. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി പു​ഞ്ചി​രി​ക്കു​ന്നു​മു​ണ്ട്.

ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാറി​യെ​ങ്കി​ലും നി​ര​വ​ധി​പേ​ര്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ക​മ​ന്‍റാ​യി പ​റ​ഞ്ഞ​ത്. "അ​തി​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് തെ​റ്റാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ പ​റ​ഞ്ഞ​ത്. "അ​നാ​വ​ശ്യ ഇ​ട​ങ്ങ​ളി​ല്‍ ആ​ളാ​കു​ന്നു' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.