"കു​ര​ങ്ങ​നൊ​പ്പം' നൃ​ത്തം ചെ​യ്യു​ന്ന അ​ലാ​ദ്ദീ​ന്‍; വീ​ഡി​യോ
Tuesday, October 22, 2024 3:46 PM IST
അ​റ​ബി​ക്ക​ഥ​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് അ​ലാ​ദ്ദീ​ന്‍. നീ​ല​നി​റ​വും ഊ​ശാ​ന്താ​ടി​യും ക​ള​ര്‍​ഫു​ള്‍ വ​സ്ത്ര​വും ഒ​ക്കെ ആ​യി​ട്ടാ​ണ് ന​മ്മ​ള്‍ ഈ ​ക​ഥാ​പാ​ത്രത്തെ കാ​ണു​ന്ന​ത്. നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ന​മ്മ​ള്‍ അ​ലാ​ദ്ദീ​നെ ക​ണ്ടി​ട്ടുണ്ട​ല്ലൊ.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഈ ​അ​ലാ​ദ്ദീ​ന്‍ ഒ​രുഗ്ര​ന്‍ നൃ​ത്തം ചെ​യ്യു​ക​യു​ണ്ടാ​യി; അ​തും ഒ​രു "കു​ര​ങ്ങി​നൊ​പ്പം'. "ഷ​ട്ട​ര്‍​ബോ​ക്സ് ഫി​ലിം​സ്' എ​ന്ന പേ​രി​ല്‍ ഒ​രു ഫി​ലിം ക്രി​യേ​ഷ​ന്‍ ആ​ന്‍​ഡ് വ്ലോ​ഗിം​ഗ് പേ​ജ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ലാ​ദ്ദീ​ന്‍റെ വേ​ഷം ധ​രി​ച്ച ഒ​രാ​ളും കു​ര​ങ്ങി​ന്‍റെ വേ​ഷം കെ​ട്ടി​യ ഒ​രാ​ളും തെ​രു​വി​ല്‍ നി​ന്ന് നൃ​ത്തം ചെ​യ്യു​ന്നു. അ​ലാ​ദ്ദീ​ന്‍ നി​ല​ത്തും മ​റ്റേ​യാ​ള്‍ വീ​ടി​ന്‍റെ ഗേ​റ്റി​ന്‍റെ കൈ​വ​രി​യി​ലും ഇ​രു​ന്നാ​ണ് ഡാ​ന്‍​സ്. മാ​ല്‍​ പിയേ​ഗേം എ​ന്ന ഗാ​ന​ത്തി​നാ​ണ് അ​വ​ര്‍ ചു​വ​ടു​വ​യ്ക്കു​ന്ന​ത്. സം​ഗീ​ത ക​ലാ​കാ​ര​നാ​യ ല​ക്കി യാ​ദ​വ് ര​ചി​ച്ച ട്രെ​ന്‍​ഡിം​ഗ് ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​ണീ പാ​ട്ട്.

"മ​ങ്കി-​മാ​ന്‍' ഒ​പ്പം അ​ലാ​ദ്ദീ​ന്‍ ന​ട​ത്തു​ന്ന നൃ​ത്തം ചി​ല​ര്‍ ക​ണ്ടു​നി​ല്‍​ക്കു​ന്നു. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​തു​വ​രെ 12 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​തി​ഹൃ​ദ്യ​മാ​യ പ്ര​ക​ട​നം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.