സ്‌​ട്രോ​ബെ​റി ജാ​മും മാം​ഗോ സി​റ​പ്പും ഉ​ള്ള ചോ​ക്ലേ​റ്റ് ഇ​ഡ്‌ലി
Tuesday, October 22, 2024 2:05 PM IST
പ​ല​ര്‍​ക്കും ഇ​ഷ്ട​മു​ള്ള ഒ​രു പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​ണ​ല്ലൊ ഇ​ഡ്‌ലി. അ​ത്ര നേ​ര്‍​ത്ത ഇ​ഡ്‌​ലി ച​മ്മ​ന്തി​ക്കൊ സാ​മ്പാ​റി​നൊ ഒ​പ്പം ക​ഴി​ക്കാ​ന്‍ എ​ന്താ രു​ചി. എ​ന്നാ​ല്‍ ആ​ഹാ​രം ഒ​രു പ​രീ​ക്ഷ​ണ​വ​സ്തു കൂ​ടി​യാ​ണ​ല്ലൊ. അ​തി​ല്‍ നി​ന്നും ഇ​ഡ്‌​ലി​ക്കും ര​ക്ഷ​യി​ല്ല.

ഇ​പ്പോ​ഴി​താ സ്‌​ട്രോ​ബെ​റി ജാ​മും മാം​ഗോ സി​റ​പ്പും ഉ​ള്ള ചോ​ക്ലേ​റ്റ് ഇ​ഡ്‌ലി എ​ത്തി​യി​രി​ക്കു​ന്നു. ഇന്‍റര്‍​നെ​റ്റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ പ​റ​യു​ന്ന​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ഇ​ഡ്‌​ലി​ക്ക് മു​ക​ളി​ല്‍ സ്‌​ട്രോ​ബെ​റി ജാം, ​മാം​ഗോ സി​റ​പ്പ്, ലി​ച്ചി സ്‌​പ്രെ​ഡ് എ​ന്നി​വ ഇ​ടു​ന്നു. ഈ ​ഇ​ഡ്‌​ലി​ക്കു​ള്ളി​ല്‍ ചോ​ക്ലേ​റ്റു​ണ്ട​ത്രെ. പോ​രാ​ഞ്ഞ് ച​മ്മ​ന്തി​ക്ക് പ​ക​രം ഐ​സ്‌​ക്രീ​മും. പ്ലേ​റ്റി​ന് 100 രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല.

ഫു​ഡ് വ്ലോ​ഗ​ര്‍, അ​മ​ര്‍ സി​രോ​ഹി, ബം​ഗ​ളൂ​രു​വി​ലെ തെ​രു​വു​ക​ളി​ല്‍ വി​ള​മ്പു​ന്ന ഈ ​വി​ചി​ത്ര​മാ​യ വി​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കി​ട്ടു. "ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ചി​ത്ര​മാ​യ ഇ​ഡ്‌ലി' എ​ന്നാ​ണ് ഇ​തി​ന് അ​ടി​ക്കു​റി​പ്പ് ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഈ ​പ​രീ​ക്ഷ​ണം അ​മ്പേ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. "ബം​ഗ​ളൂ​രു​വി​ല്‍ ഇ​തി​ലും മോ​ശ​മാ​യി ഒ​ന്നും ഞാ​ന്‍ ക​ഴി​ച്ചി​ട്ടി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത് ഒ​രേ സ​മ​യം ഉ​പ്പും മ​ധു​ര​വും പു​ളി​യും ആ​സ്വ​ദി​ക്കു​ന്ന​തു പോ​ലെ' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.