നി​ധി വേ​ട്ട​യ്ക്കി​ടെ നാ​ണ​യ​ങ്ങ​ള്‍ നി​റ​ച്ച പാ​ത്രം ക​ണ്ടെ​ത്തി​യ​പ്പോ​ള്‍; വീ​ഡി​യോ
Tuesday, October 22, 2024 12:31 PM IST
നി​ധി തേ​ട​ല്‍ ഒ​രു കൗ​തു​കം നി​റ​ഞ്ഞ ല​ഹ​രി​യാ​ണ​ല്ലൊ. ഇ​ത്ത​രം ഭാ​ഗ്യ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക സ്ഥി​തി​ത​ന്നെ മാ​റ്റും എ​ന്ന​തി​നാ​ല്‍ പ​ല​രും നി​ധി​തേ​ടി അ​ല​യാ​റു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍, പു​രാ​ത​ന പു​രാ​വ​സ്തു​ക്ക​ളും ച​രി​ത്രാ​വ​ശി​ഷ്ട​ങ്ങ​ളും തേ​ടു​ന്ന ഗ​വേ​ഷ​ക​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ധി കും​ഭ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​റു​ണ്ട്.

ചി​ല​പ്പോ​ള്‍ സ്വ​ര്‍ണ, വ​ജ്ര ശേ​ഖ​ര​ങ്ങ​ള്‍ ആ​കാം അ​വ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ മാ​ത്ര​മ​ല്ല സാ​ധാ​ര​ണ​ക്കാ​രും നി​ധി​ക​ള്‍ ആ​ക​സ്മി​ക​മാ​യി ക​ണ്ടെ​ത്താ​റു​ണ്ട്. അ​ത്ത​ര​മൊ​രു ശ്ര​ദ്ധേ​യ​മാ​യ ക​ണ്ടെ​ത്ത​ലി​ന്‍റെ വീ​ഡി​യോ അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി.

ഈ ​വൈ​റ​ല്‍ ക്ലി​പ്പി​ല്‍, നി​ല​ത്ത് കു​ഴി​ക്കു​ന്ന ഒ​രാ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പു​രാ​ത​ന പാ​ത്രം ക​ണ്ടെ​ത്തു​ന്നു. അ​യാ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം മ​ണ്ണ് നീ​ക്കു​മ്പോ​ള്‍ ഒ​രു പ​ഴ​യ പാ​ത്രം കാ​ണു​ന്നു. ജാ​ഗ്ര​ത​യോ​ടെ അ​ഴു​ക്ക് നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. അ​തി​നു​ള്ളി​ല്‍, പു​രാ​ത​ന നാ​ണ​യ​ങ്ങ​ളും മ​റ്റ് വി​വി​ധ പു​രാ​വ​സ്തു​ക്ക​ളും ആ​ണു​ള്ള​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​ല്‍​മെ​റ്റി​ലെ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി വെെറലാ​യി മാ​റി. അ​തൊ​രു അ​സാ​ധാ​ര​ണ​മാ​യ ക​ണ്ടെ​ത്ത​ല്‍ എ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സ് പ​റ​യു​ന്ന​ത്. "ഒ​ളി​ഞ്ഞി​രു​ന്ന ഭാ​ഗ്യം തെ​ളി​ഞ്ഞ നേ​രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.